മോനാച്ച ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം സമാപിച്ചു


പുതുക്കൈ: അരയി മോനാച്ച ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം സമാപിച്ചു.
ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് നിരവധി തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തി. പുതിയഭഗവതി, ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, പാടാര്‍കുളങ്ങര ഭഗവതി, ഗുളികന്‍ . വടക്കേമലബാറിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ മാത്രം കെട്ടിയാടുന്ന പഞ്ചുരുളി അമ്മ എന്നീ തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തി. വരാഹിരൂപം ധരിച്ച് ദേവതാസങ്കല്‍പ്പമായ പഞ്ചുരുളി അമ്മ ശുംഭ നിശുഭന്മാരെ വധിക്കാന്‍ ശ്രീ പരമേശ്വരി അവതാരം എടുത്തപ്പോള്‍ സഹായത്തിനായി മഹേശ്വരന്റെ ഹോമകുണ്ഡത്തില്‍ നിന്നും ഉയര്‍ന്നുവന്ന ഏഴു ദേവിമാരില്‍ പ്രധാനിയായ വരാഹി രൂപത്തിലുള്ള പഞ്ചുരുളി അമ്മ ഭൂമിയില്‍ ഐശ്വര്യം കിടക്കാന്‍ അവതരിച്ച ഭഗവതി ചൈതന്യമാണ്. പഞ്ചുരുളി അമ്മയുടെ അനുഗ്രഹാശിസ്സുകള്‍ക്കായി പാത്രീഭൂതരാകാന്‍ നിരവധി ഭക്തജനങ്ങളാണ് മോനാച്ച ഭഗവതി ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേര്‍ന്നത്.മഹോത്സവത്തിന് ഭാഗമായി മുഴുവന്‍ ഭക്തജനങ്ങള്‍ക്കും അന്ന പ്രസാദം വിതരണം ചെയ്തു.

Post a Comment

0 Comments