ഭരണഘടനാ സംരക്ഷണ സദസ്സ് നടത്തി


നീലേശ്വരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി ആഹ്വാനം ചെയ്ത പൗരത്വ ഭേദഗതി ബില്ലിനെതിരായുള്ള മനുഷ്യ മഹാ ശൃംഖലയുടെ മുന്നോടിയായി നീലേശ്വരത്ത് ഭരണഘടനാ സംരക്ഷണ സദസ്സ് നടത്തി.
ഇടതുപക്ഷ ജനാധിപത്യ മുന്നണി നീലേശ്വരം മുനിസിപ്പല്‍ കണ്‍വീനര്‍ കെ.രാഘവന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ.തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി പി.വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ (കോണ്‍ഗ്രസ് എസ്), ഉമ്മര്‍പാടലടുക്കം (യുവജനതാദള്‍), ജോണ്‍ ഐമന്‍(ജനാധിപത്യ കേരള കോണ്‍ഗ്രസ്), റസാക്ക് പുഴക്കര (ഐ.എന്‍. എല്‍) എന്നിവര്‍ പ്രസംഗിച്ചു. സുരേഷ് പുതിയേടത്ത് ഭരണഘടനയുടെ ആമുഖം വായിച്ചു.

Post a Comment

0 Comments