മാവോയിസ്റ്റുകളില്‍ നിന്നും കണ്ടെത്തിയ തോക്കുകള്‍ പോലീസ് സ്റ്റേഷനിലേത്


പാലക്കാട്: പാലക്കാട് അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകളില്‍ നിന്നും കണ്ടെത്തിയ തോക്കുകള്‍ മാവോയിസ്റ്റുകള്‍ കവര്‍ന്നതെന്ന് സ്ഥിരീകരണം. ഒഡീഷ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനുകള്‍ ആക്രമിച്ച് കൈവശപ്പെടുത്തിയവയാണ് തോക്കുകളെന്നതിലാണ് സ്ഥിരീകരണമുണ്ടായത്. ഒഡീഷയിലെ കോരാ പുട്ട്, ഛത്തീസഗഢിലെ രോംഗ്പാല്‍ സ്റ്റേഷനുകളില്‍ നിന്നും മോഷ്ടച്ചവയാണിതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
പാലക്കാട് കൊല്ലപ്പെട്ട മണിവാസകത്തിന്റെ കൈവശമുണ്ടായിരുന്ന തോക്ക് ഛത്തീസ്ഗഡില്‍ പോലീസിനെ ആക്രമിച്ച് കൈവശപ്പെടുത്തിയതാണെന്നും സ്ഥിരീകരിച്ചു. പാലക്കാട് കൊല്ലപ്പെട്ട കാര്‍ത്തിക് ഒഡീഷ കോരാപുട്ട് സ്റ്റേഷന്‍ ആക്രമണത്തിലെ മൂന്നാം പ്രതിയുമാണ്.

Post a Comment

0 Comments