കുശാല്‍നഗറിലും ബല്ലാക്കടപ്പുറത്തും മഡ്ക: രണ്ടുപേര്‍ അറസ്‌ററില്‍


കാഞ്ഞങ്ങാട്: കുശാല്‍ നഗറിലും ബല്ലാക്കടപ്പുറത്തും മഡ്ക്ക കളി കയ്യോടെ പിടികൂടി.
രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 1.40 ഓടെ കുശാല്‍നഗര്‍ റെയില്‍വേ ഗേറ്റിനു സമീപം റോഡ് അരികിലാണ് ആവിയില്‍ സുഷമ നിലയത്തിലെ കെ.വി.സുനില്‍കുമാര്‍ (47) പിടിയിലായത്. മീനാപ്പീസിലെ വിനീഷാണ്(25) ഇന്നലെ വൈകീട്ട് മൂന്നേ കാലോടെ ബല്ലാക്കടപ്പുറം ബസ് സ്റ്റോപ്പില്‍ പിടിയിലായത്. ഹൊസ്ദുര്‍ഗ് എസ്‌ഐ എന്‍.പി.രാഘവനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments