പ്രതിഷേധ കോട്ട തീര്‍ത്തു


കാഞ്ഞങ്ങാട്: പൗരത്വ സംരക്ഷണ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ അലാമിപള്ളി മുതല്‍ നോര്‍ത്ത് കോട്ടച്ചേരി വരെ റാലി നടത്തി.
അതിന്റെ ഭാഗമായി പോരാട്ടം തുടരുക എന്ന പ്രമേയത്തില്‍ ഗ്രീന്‍ സ്റ്റാര്‍ സൗത്ത് ചിത്താരിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ കോട്ട തീര്‍ത്തു. ക്ലബ്ബ് പ്രസിഡന്റ് ജംഷീദ് കുന്നുമ്മലിന്റെ അധ്യക്ഷതയില്‍ അന്‍വര്‍ ഹസ്സന്‍ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ ബക്കര്‍ ഖാജ , ബഷീര്‍ ജിദ്ദ, മുര്‍ഷിദ് ചാപ്പയില്‍, സഫിയഹസൈനാര്‍, മുഹമ്മദ്കുഞ്ഞി എം.കെ, അന്ത്ക്ക എ.കെ, കെ.യു.ദാവൂദ്, ഉനൈസ് മുബാറക്ക്, ബഷീര്‍ തായല്‍, അബ്ദുള്ള പി.കെ, ഹാറൂന്‍ സി.എച്ച്, മുഹമ്മദ് കുഞ്ഞി കെ.സി, ഫൗസിയ, സുമയ്യ, റഷീദ, സാബിറ തുടങ്ങിയ വ്യത്യസ്ത മേഖലയിലെ പ്രതിനിധികള്‍ വിദ്യാര്‍ത്ഥികളും സംബന്ധിച്ചു. തുടര്‍ന്ന് ദേശീയ ഗാനത്തോടുകൂടി ചടങ്ങ് അവസാനിച്ചു.

Post a Comment

0 Comments