മുഖ്യമന്ത്രി താലിബാന്‍ മോഡല്‍ തീവ്രവാദം നടപ്പിലാക്കുന്നു- അബ്ദുല്ലക്കുട്ടി


കാഞ്ഞങ്ങാട് : പൗരത്വ നിയമത്തിന്റെ പേരില്‍ സംസ്ഥാനത്ത് താലിബാന്‍ മോഡല്‍ തീവ്രവാദം നടപ്പിലാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി. കാഞ്ഞങ്ങാട് ജാഗ്രതാ സമിതി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനപിന്തുണ നഷ്ടപ്പെട്ട പിണറായി വിജയന്‍ മുഖ്യമന്ത്രി പദം ഉപേക്ഷിച്ചു പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നതാണ് നല്ലത്. മുസ്ലീം സമുദായത്തിനിടയില്‍ വിദ്വേഷം ഉണ്ടാക്കി മുതലെടുപ്പ് നടത്താനാണു സി പി എമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പി ജില്ലാ സെക്രട്ടറി എം ബല്‍രാജ് അധ്യക്ഷത വഹിച്ചു.
ആര്‍ എസ് എസ് കണ്ണൂര്‍ വിഭാഗ് സമ്പര്‍ക്ക പ്രമുഖ് കെ.സജീവന്‍, ന്യുനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.വി.മാത്യു, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി എസ്.പി.ഷാജി, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് നാരായണന്‍ വാഴക്കോട്, ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എന്‍ മധു, ബിഎംഎസ് ജില്ലാ ജോ: സെക്രട്ടറി കെ വി ബാബു എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments