കാസര്‍കോട്: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന് കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍, പ്ലസ് വണ്‍, കോളേജ് സ്പോര്‍ട്സ് ഹോസ്റ്റലിലേക്ക് ഓപ്പറേഷന് ഒളിമ്പ്യസ്കിമിലേക്ക് 2020- 21 അധ്യായന വര്‍ഷത്തേക്കുള്ള കായികതാരങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി 15 നു രാവിലെ എട്ടു മണി മുതല്‍ പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നടക്കും.
അത്ലറ്റിക്സ്, ഫുട്ബോള്‍ വോളിബോള്‍ എന്നീ കായിക ഇനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. മികച്ച ആണ് പെണ് കായികതാരങ്ങളുടെ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നവര്‍ അര്‍ഹത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കൂടി തിരഞ്ഞെടുപ്പ് സമയത്ത് ഹാജരാക്കണം.ഫോണ്‍: 04994 255521.
0 Comments