കാഞ്ഞങ്ങാട്: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ജനുവരി 11, 12 തീയതികളില്‍ നീലേശ്വരം മുതല്‍ കുമ്പള വരെ നടത്തുന്ന ദേശ് രക്ഷാബമാര്ച്ചിന്റെ പ്രചരണാര്‍ത്ഥം എം എസ് എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി 'ദേശ് രക്ഷാ' വലയം തീര്‍ത്തു.
എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ജംഷീദ് ചിത്താരിയുടെ അധ്യക്ഷതയില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ഹസ്സന് പടിഞ്ഞാര്‍ ഭരണഘടന ആമുഖം ചൊല്ലി കൊടുത്തു.
തുടര്‍ന്ന് പ്രതിജ്ഞ ചൊല്ലുകയും ദേശീയ ഗാനത്തോട് കൂടി ചടങ്ങ് അവസാനിപ്പിക്കുകയും ചെയ്തു.
മണ്ഡലം ട്രഷറര്‍ ജബ്ബാര്‍ ചിത്താരി,എം.എസ്.എഫ് സെന്റര്‍ ചിത്താരി ശാഖ ഭാരവാഹികളായ സജാസ് അലി, ശുഹൈദ്, അജ്സല്‍, സഫ്വാന്, എം.എസ്.എഫ് സൗത്ത് ചിത്താരി ശാഖ ഭാരവാഹികളായ റാഫി,സഫ്വാന്, മുന്‍സിപ്പല്‍ യൂത്ത് ലീഗ് ഭാരവാഹികളായ ശക്കീല്‍ സെന്റര്‍ ചിത്താരി, സാബിര്‍ ബദരിയ നഗര്‍ എന്നിവര്‍ സംബന്ധിച്ചു.
0 Comments