ഇട്ടക്കാട് ശ്രീ ചൂളിയാര്‍ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിനവും കളിയാട്ട മഹോത്സവവും


കുറ്റിക്കോല്‍ : ഇട്ടക്കാട് ശ്രീ ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ വ്യാഴവട്ടാനന്തരമുള്ള ശുദ്ധികലശം, ചുറ്റുപന്തല്‍ സമര്‍പ്പണം, കളിയാട്ട മഹോത്സവം, പ്രതിഷ്ഠാദിനം എന്നിവ ജനുവരി 17 മുതല്‍ 20 വരെ കൊണ്ടാടും.
ജനുവരി 17 ന് വൈകുന്നേരം 5 മണിക്ക് തന്ത്രിവര്യന്മാര്‍ക്ക് വരവേല്‍പ്പ്, വൈകുന്നേരം 6 മണി മുതല്‍ വിവിധ പൂജാദികള്‍, ജനുവരി 18ന് രാവിലെ 6 മണി മുതല്‍ വിവിധ പൂജകള്‍, ചുറ്റുപന്തല്‍ സമര്‍പ്പണം, നാഗാരാധന, മഹാപൂജ.
വൈകുന്നേരം 6 മണിക്ക് തെയ്യംകൂടല്‍ ചൂളിയാര്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, പൊട്ടന്‍ദൈവം, പടവീരന്‍ എന്നീ തെയ്യങ്ങളുടെ തുടങ്ങല്‍. രാത്രി 10 മണിക്ക് പടവീരന്‍ തെയ്യം വെള്ളാട്ടം, ശേഷം പൊട്ടന്‍ തെയ്യം. ജനുവരി 19 ന് രാവിലെ 5 മണിക്ക് പടവീരന്‍ തെയ്യം അരങ്ങേറ്റം, 10 മണിക്ക് രക്തചാമുണ്ഡി തെയ്യം, 11 മണിക്ക് ചൂളിയാര്‍ ഭഗവതി അരങ്ങേറ്റം. ഉച്ചയ്ക്ക് 2 മണിക്ക് വിഷ്ണുമൂര്‍ത്തി തെയ്യം പുറപ്പാട്. വൈകുന്നേരം 6 മണിക്ക് ഗുളികന്‍ തെയ്യം, 7 മണിക്ക് വിളക്കിലരി, പ്രാര്‍ത്ഥന. ജനുവരി 20ന് പ്രതിഷ്ഠാദിന ചടങ്ങുകള്‍, വിശേഷാല്‍ പൂജ, എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും.

Post a Comment

0 Comments