പരപ്പ സ്‌കൂള്‍ ജംഗ്ഷനില്‍ ട്രാഫിക്ക് സര്‍ക്കിള്‍ സ്ഥാപിക്കണം


പരപ്പ: പരപ്പ ടൗണിന്റെ സിരാകേന്ദ്രമായ സ്‌കൂള്‍ ജംഗ്ഷനില്‍ വാഹനാപകടങ്ങള്‍ പതിയിരിക്കുന്നു.
കാഞ്ഞങ്ങാട്-കൊന്നക്കാട് റൂട്ടില്‍ നൂറിലധികം ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. പരപ്പ-നീലേശ്വരം റൂട്ടില്‍ 50ല്‍ അധികം ബസുളും സര്‍വ്വീസ് നടത്തുന്നു. എല്ലാ ബസുകളും നൂറുകണക്കിന് മറ്റ് വാഹനങ്ങളും ക്രോസ് ചെയ്യുന്ന പ്രധാന കവലയാണ് സ്‌കൂള്‍ ജംഗ്ഷന്‍. പോരാത്തതിന് രണ്ടായിരത്തിലധികം കുട്ടികള്‍ ഈ സ്‌കൂളില്‍ പഠിക്കുന്നു. രാവിലെ 9 മണി മുതല്‍ 10 മണിവരെയും വൈകീട്ട് 4 മണി മുതല്‍ 5 മണിവരെയും സ്‌കൂള്‍ കുട്ടികള്‍ നിറഞ്ഞൊഴുകുന്ന ജംഗ്ഷനാണിത്. അപകടം ഒഴിവാക്കാന്‍ ഇവിടെ ട്രാഫിക് സര്‍ക്കിള്‍ സ്ഥാപിക്കണമെന്ന ആവശ്യത്തിന് ശക്തിയേറി. പൊതുമരാമത്ത് വകുപ്പും കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തുമാണ് ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കേണ്ടത്.

Post a Comment

0 Comments