പടന്നക്കാട്: പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ നടന്ന വാശിയേറിയ ഭരണസമിതി തിരഞ്ഞെടുപ്പില്‍ പ്രമുഖ കോണ്ട്രാക്ടര് എന്‍.ശ്രീകണ്ഠന് നായര്‍ വീണ്ടും പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
കോട്ടച്ചേരി മേലാങ്കോട്ടെ എല്‍.ഐ.സി ബാലകൃഷ്ണന് നായരുടെ മകന് ജയകൃഷ്ണന് നായരായിരുന്നു ശ്രീകണ്ഠന് നായരുടെ എതിരാളി. ശ്രീകണ്ഠന് നായര്‍ക്ക് 125 വോട്ടും ജയകൃഷ്ണന് 61 വോട്ടും ലഭിച്ചു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയകൃഷ്ണന് നമ്പ്യാരും ട്രഷറര്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കെ.ജി.അനിലും എക്സിക്യുട്ടീവിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നീലേശ്വരത്തെ പെട്രോള്‍ പമ്പ് ഉടമ ലക്ഷ്മിനാരായാണ പ്രഭുവും ചിത്രാരാധാകൃഷ്ണനും കരിമ്പില്‍ രാജഗോപാലും കെ.കെ.നാരായണനും തിരഞ്ഞെടുക്കപ്പെട്ടു. കെ.ആര്.ബല്‍രാജാണ് സെക്രട്ടറി.
കോഴിക്കോടിന് വടക്ക് പ്രധാനപ്പെട്ട റിക്രിയേഷന്‍ ക്ലബ്ബാണ് ബേക്കല്‍ ക്ലബ്ബ്. പുഴയോരത്ത് ആറേക്കര്‍ സ്ഥലവും ഓഡിറ്റോറിയങ്ങളും ലോഡ്ജിങ്ങും ബാറുമുണ്ട്. എന്‍.ശ്രീകണ്ഠന് നായര്‍, ടി.വി.കുഞ്ഞിക്കണ്ണന് തുടങ്ങിയവരാണ് ഇതിന്റെ സ്ഥാപകര്‍.
0 Comments