മുണ്ടത്തടം കരിങ്കല്‍ ക്വാറി: സമരസമിതി മാര്‍ച്ചും ധര്‍ണ്ണയും നടത്തി


പരപ്പ: മുണ്ടത്തടത്ത് കരിങ്കല്‍ ക്വാറിക്കും ക്രഷറിനും അനുമതി നല്‍കിയതിനെതിരെ സംയുക്തസമരസമിതി കിനാനൂര്‍-കരിന്തളം പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരില്‍ ചിലരും ചേര്‍ന്ന് നേരത്തെ നടത്തിയ സമരത്തെതുടര്‍ന്ന് ക്വാറിയുടെയും ക്രഷറിന്റെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ കോടതിനിര്‍ദ്ദേശത്തെ തുടര്‍ന്ന് വീണ്ടും ജില്ലാ കളക്ടര്‍ പ്രവര്‍ത്തനാനുമതി നല്‍കുകയായിരുന്നു. ഇതിനെതിരെയാണ് പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. ധര്‍ണ്ണ ശാസ്ത്ര സാഹിത്യപരിഷത്ത് മുന്‍ ജില്ലാ പ്രസിഡണ്ട് എം.ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. സമരസമിതിയുടെ താല്‍ക്കാലിക ചെയര്‍മാന്‍ കെ.പി.ബാലകൃഷ്ണന്‍ അധ്യക്ഷം വഹിച്ചു. പ്രൊഫ.സുരേന്ദ്രനാഥ്, സി.വി.ബാലകൃഷ്ണന്‍, ബാബു ചേമ്പേന, സണ്ണി പൈക്കട, പ്രമോദ് വര്‍ണ്ണം, പ്രഭാകരന്‍ കരിച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു. ഇതേവരെ സമരരംഗത്ത് സജീവമായുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് എം.പി.ജോസഫും മറ്റ് ചില നേതാക്കളും സമരത്തില്‍നിന്നും വിട്ടുനില്‍ക്കുകയാണ്. സമരത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു.

Post a Comment

0 Comments