ചെരിപ്പാടി കളരിക്കാല്‍ തറവാട് ദേവസ്ഥാനം കളിയാട്ടം


ഉദുമ: ഉദയമംഗലം ചെരിപ്പാടി കളരിക്കാല്‍ തറവാട് ദേവസ്ഥാനം കളിയാട്ടം ജനുവരി 20 മുതല്‍ 23 വരെ നടക്കും.
എല്ലാ ദിവസവും രാത്രി 9 മണിക്ക് ചെരിപ്പാടി കളരിക്കാല്‍ തറവാട്ടില്‍ നിന്ന് ദേവസ്ഥാനത്തേക്ക് ദീപവും തിരിയും എഴുന്നളളത്തിനും തിടങ്ങലിനും ശേഷം കന്നികരിമുഖന്‍, പുളളിപ്പൂവന്‍ തെയ്യങ്ങളുടെ വെളളാട്ടം അരങ്ങിലെത്തും. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി, ചെരിപ്പാടി ചാമുണ്ഡി തെയ്യങ്ങളുടെ കുളിച്ച്‌തോറ്റം നടക്കും. പുലര്‍ച്ചെ മുതല്‍ കന്നിക്കരിമുഖനും, പുളളിപ്പൂവനും 11 മണിക്ക് വിഷ്ണുമൂര്‍ത്തിയും 2 മണിക്ക് ചെരിപ്പാടി ചാമുണ്ഡിയും കെട്ടിയാടും. 23 ന് ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കുമെന്ന് ദേവസ്ഥാനം ഭാരവാഹികള്‍ അറിയിച്ചു.

Post a Comment

0 Comments