എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം


കാസര്‍കോട്: ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ ജനുവരി 14 ന് രാവിലെ 10 ന് സ്വകാര്യ മേഖലയിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടക്കും.
മാനേജര്‍(രണ്ട് ഒഴിവ്),മാനേജര്‍ ട്രെയിനി(ആറ് ഒഴിവ്)ഇന്‍ഷുറന്‍സ് അഡൈ്വസര്‍ (35 ഒഴിവ്) എന്നീ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ചയാണ് നടക്കുക. ബിരുദവും ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് മാനേജര്‍ തസ്തികയിലേക്കും പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് മാനേജര്‍ ട്രെയിനി തസ്തികയിലേക്കും എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് അഡൈ്വസര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. ഫോണ്‍: 9207155700, 04994297470.

Post a Comment

0 Comments