ഉദയപുരം ദേവാലയ സുവര്‍ണ്ണ ജൂബിലി ആഘോഷ സമാപനം


രാജപുരം: ഉദയപുരം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷ സമാപനവും, തിരുനാള്‍ ആഘോഷവും ജനുവരി 9 മുതല്‍ 19 വരെ നടക്കും.
9 ന് കുടിയേറ്റ അനുസ്മരണദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി തിരുനാളിന് തുടക്കം കുറിച്ച് മോണ്‍ ജോസഫ് ഒറ്റപ്ലാക്കലിന്റെ നേതൃത്വത്തില്‍ പകല്‍ നാലിന് ജപമാല റാലി. 5 ന് കൊടിയേറ്റ്, ലദീഞ്ഞ്, ആഘോഷമായ കുര്‍ബാന. 10 ന് സെന്റ് സെബ്യാസ്റ്റ്യന്‍ ദിനത്തിന്റെ ഭാഗമായി ഫാ. അരുണ്‍ മുയല്‍കല്ലുങ്കലിന്റെ നേതൃത്വത്തില്‍ സെമിത്തേരി സന്ദര്‍ശനം. 11 ന് ഇന്‍ഫന്റ് ജീസസ് ദിനത്തിന്റെ ഭാഗമായി പ്രസുദേന്തി സമര്‍പ്പണ പ്രാര്‍ത്ഥന. ഭവനങ്ങളിലേക്ക് അമ്പെഴുന്നള്ളിക്കല്‍ നടക്കും. 12 ന് സെന്റ് ജോര്‍ജ്ജ് ദിനത്തില്‍ ഫാ. ജോര്‍ജ്ജ് കരോട്ടിന്റെ നേതൃത്വത്തില്‍ സമര്‍പ്പണ പ്രാര്‍ത്ഥന. ആഘോഷമായ കുര്‍ബാന. 13 ന് സെന്റ് ജൂഡ് ദിനത്തില്‍ തലശ്ശേരി അതിരൂപതയിലെ നവ വൈദീകരുടെ നേതൃത്വത്തില്‍ വൈകീട്ട് 4 30 ന് ജപമാല, ലദീഞ്ഞ്. 14 ന് സെന്റ് തോമസ് മേഴ്‌സിഫൂള്‍ ജീസ്സസ് ദിനത്തില്‍ ഫാ. ജേക്കബ് കരോട്ടിന്റെ നേതൃത്വത്തില്‍ ദിവ്യബലി. 15 ന് സെന്റ് ജോസഫ് ദിനത്തില്‍ ഫാ. തോമസ് പട്ടാംകുളത്തിന്റെ നേതൃത്വത്തില്‍ ആഘോഷമായ കുര്‍ബാന. 16 ന് ഹോളി ഫാമിലി ദിനത്തില്‍ അലക്‌സ് താരാമംഗലത്തിന്റെ നേതൃത്വത്തില്‍ നൊവേന. 17 ന് കൊച്ചുത്രേസ്യാ ദിനത്തില്‍ ഫാ. സെബാസ്റ്റ്യന്‍ പുതുപള്ളിയുടെ നേതൃത്വത്തില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം. 18 ന് ഇടവകാ ദിനത്തില്‍ ഫാ .ജോസഫ് പണ്ടാരപ്പറമ്പിലിന്റെ നേതൃത്വത്തില്‍ പകല്‍ 3.30 ന് തിരുസ്വരൂപ പ്രതിഷ്ഠ, 4 ന് ആഘോഷമായ റാസ കുര്‍ബാന, വൈകിട്ട് 6 ന് വിമലഗിരി കുരിശടിയിലേക്ക് തിരുനാള്‍ പ്രദക്ഷിണം. തുടര്‍ന്ന് തിരുനാള്‍ സന്ദേശം, തിരുനാള്‍ സമാപനാശീര്‍വാദം. 19 ന് സുവര്‍ണ്ണ ജൂബിലി സമാപനത്തിന്റെ ഭാഗമായി ദിയോ ഗ്രാസിയ ദിനത്തില്‍ 3.45 ന് ബിഷപ്പിന് സ്വീകരണം. 4 ന് ആഘോഷമായ ജൂബിലി ദിവ്യബലി. തുടര്‍ന്ന് നടക്കുന്ന സംസ്‌കാരിക സമ്മേളനം മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. തലശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷനായിരിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാഥിയായിരിക്കും.

Post a Comment

0 Comments