കല്ലാംതോലില്‍ പെട്രോള്‍ പമ്പ് തുറക്കണം


അമ്പലത്തറ: അമ്പലത്തറയ്ക്ക് അടുത്ത് കല്ലാംതോലില്‍ പതിനൊന്ന് മാസങ്ങള്‍ക്ക് മുമ്പ് പണിതീര്‍ത്ത പെട്രോള്‍ പമ്പിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മുട്ടിച്ചരല്‍ യോഗം ആവശ്യപ്പെട്ടു.
മാവുങ്കാല്‍ പാണത്തൂര്‍ റൂട്ടില്‍ മാവുങ്കാല്‍ കഴിഞ്ഞാല്‍ പെട്രോള്‍/ഡീസല്‍ ലഭിക്കണമെങ്കില്‍ കിലോമീറുകള്‍ ദൂരെയുള്ള ഒടയഞ്ചാലിലെത്തണം. ഇത് മൂലം ജനങ്ങള്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധ ചെലുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

Post a Comment

0 Comments