ഡി.വൈ.എഫ്.ഐയുടെ കൊടി നശിപ്പിച്ച ബിജെപിക്കാരന്‍ അറസ്റ്റില്‍


നീലേശ്വരം: കിനാനൂര്‍ -കരിന്തളം പെരിയങ്ങാനത്ത് ഡിവൈഎഫ്‌ഐ പതാക നശിപ്പിച്ച ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു.
കുമ്പളപ്പള്ളി മീര്‍കാനം തട്ടിലെ ഉണ്ണിയെയാണ് (28) നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് കൊടി നഷ്ടപ്പെട്ടത്. ഡി.വൈ.എഫ്.ഐ പെരിയങ്ങാനം യൂണിറ്റ് സെക്രട്ടറി വി.കെ.സുഭാഷിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് പ്രതിയെ കണ്ടെത്തിയത്.

Post a Comment

0 Comments