യത്തീംഖാനയില്‍ ഭരണഘടന സംരക്ഷണ പ്രതിജ്ഞയെടുത്തു


കാഞ്ഞങ്ങാട്: മതാടിസ്ഥാനത്തില്‍ രാജ്യത്തെ പൗരന്‍മാരെ വേര്‍തിരിക്കുന്നതും, ഭരണഘടന വിരുദ്ധവുമായ പൗരത്വ നിയമ ഭേദഗതിക്കെതിരെ കാഞ്ഞങ്ങാട് മുസ്ലിംയത്തീംഖാനയില്‍ റിപ്പബ്‌ളിക്ക് ദിനത്തില്‍ ഭരണഘടന സംരക്ഷണ പ്രതിജ്ഞയെടുത്തു.
യത്തീംഖാന പ്രസിഡണ്ട് സി.കുഞ്ഞബ്ദുള്ള ഹാജി ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് സെക്രട്ടറി എ.പി.ഉമ്മര്‍ ഭരണഘടനയുടെ ആമുഖം വായിച്ച ശേഷം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജനറല്‍ സെക്രട്ടറി മുബാറക് ഹസൈനാര്‍ ഹാജി, സെക്രട്ടറിമാരായ അഹമ്മദ് കിര്‍മാണി, എ.കെ.നസീര്‍,എ.ഹമീദ് ഹാജി, ടി.മുഹമ്മദ് അസ്ലം, പാറക്കാട് മുഹമ്മദ് ഹാജി, മാനേജര്‍ ഇര്‍ഷാദ്, പി.ശിഹാബ് മാസ്റ്റര്‍, ഉവൈസ് മൗലവി, ഷറഫുദ്ദീന്‍ മൗലവി, മുഫീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.അന്തേവാസികളായ വിദ്യാര്‍ത്ഥികളുടെ ദേശഭക്തി ഗാനങ്ങള്‍ക്ക് ശേഷം ദേശീയഗാനത്തോടെ പരിപാടികള്‍ സമാപിച്ചു.

Post a Comment

0 Comments