ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു


ബേക്കല്‍: ദേശീയ യുവജനദിനത്തില്‍ 'എവേക്ക് ആന്റ് ആക്ട് ' എന്ന വിഷയത്തില്‍ ജെ സി ഐ ബേക്കല്‍ ഫോര്‍ട്ട് യുവജനങ്ങള്‍ക്കായി ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു.
ജെ സി ഐ സോണ്‍ ട്രെയിനര്‍ ഉമറുല്‍ ഫാറൂഖ് ക്ലാസെടുത്തു. പ്രസിഡന്റ് മുഹമ്മദ് അലി മഠത്തില്‍ അദ്ധ്യക്ഷനായി. കെ.ബി.എം. ഷരീഫ് കാപ്പില്‍ മുഖ്യാതിഥിയായിരുന്നു. ജെ സി ഐ സോണ്‍ വൈസ് പ്രസിഡന്റ് രതീഷ് കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.സൈഫുദ്ദീന്‍ കളനാട്, ഹസൈനാര്‍ മാസ്റ്റര്‍, എം.ബി.ഷാനവാസ്, ഫത്താഹ് മൗവ്വല്‍, ജിഷാദ് മാസ്റ്റര്‍, ഫാറൂഖ് ഈച്ചിലിങ്കാല്‍ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടര്‍ ശംസീര്‍ അതിഞ്ഞാല്‍ സ്വാഗതവും സെക്രട്ടറി സാലിം ബേക്കല്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments