മാലിദ്വീപില്‍ അറബിക്/ ഖുര്‍ആന്‍ അധ്യാപക ഒഴിവ്


കാസര്‍കോട്: മാലിദ്വീപിലെ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ അറബിക്/ഖുര്‍ആന്‍ അധ്യാപകരുടെ 300 ഓളം ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന നിയമനം നടത്തും. അറബിക്/ഖുര്‍ആന്‍ വിഷയങ്ങളില്‍ ബിരുദവും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യവുമാണ് യോഗ്യത. 65000 രൂപയാണ് അടിസ്ഥാന ശമ്പളം.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 15. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും വിശദ വിരങ്ങള്‍ക്കും ംംം.ിീൃസ മൃീ െീേ.ീൃഴ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.

Post a Comment

0 Comments