ശ്രീ മന്ന്യോട്ട് ദേവാലയം കളിയാട്ട മഹോത്സവം തുടങ്ങി


കാഞ്ഞങ്ങാട്: ശ്രീ മന്ന്യോട്ട് ദേവാലയം കലശാട്ട്ദിന കളിയാട്ട മഹോത്സവം തുടങ്ങി.
ഇന്ന് വൈകീട്ട് 7 മണിക്ക് ആര്‍ട്‌സ് മന്ന്യോട്ടിന്റെ ആഭിമുഖ്യത്തില്‍ ഗാനമേള. നാളെ രാവിലെ 10 മണിക്ക് മേക്കാട്ട് ഇല്ലത്തുനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ദീപവും തിരിയും എഴുന്നള്ളിക്കും. വൈകീട്ട് 7 മണിക്ക് തെയ്യംകൂടല്‍. രാത്രി 10 ന് കാഴ്ച സമര്‍പ്പണം. 26 ന് രാവിലെ 10 മണിമുതല്‍ വിവിധ തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തും. രാത്രി 7.30 ന് യൂത്ത്‌സ് ഓഫ് മന്ന്യോട്ടിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് രംഗഭാഷയുടെ നാടകം. 10 മണിക്ക് കാഴ്ച സമര്‍പ്പണം. തുടര്‍ന്ന് കരിമരുന്ന് പ്രയോഗം. 27 ന് പുലര്‍ച്ചെ 4 മണിക്ക് പുതിയഭഗവതിയുടെ പുറപ്പാട്. 10.30 മുതല്‍ വിവിധ തെയ്യക്കോലങ്ങളുടെ പുറപ്പാട്. രാത്രി 10 മണിക്ക് കാഴ്ച സമര്‍പ്പണം. തുടര്‍ന്ന് കരിമരുന്ന് പ്രയോഗം. 28 ന് രാവിലെ 10 മണിമുതല്‍ പൂമാരുതന്‍ ദൈവം, ചെറളത്ത് ഭഗവതി, മന്ന്യോട്ട് ചാമുണ്ഡി, ഗുളികന്‍ തെയ്യം, പാടാര്‍കുളങ്ങര ഭഗവതി, വൈകീട്ട് 3 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്, 5 മണിക്ക് തേങ്ങഎറിയല്‍, 5.30 ന് തുലാഭാരം, 10 മണിക്ക് വിളക്കരി, എല്ലാദിവസവും ഉച്ചക്ക് 12 മുതല്‍ അന്നദാനം.

Post a Comment

0 Comments