നീലേശ്വരം: ജനുവരി 26 ന് ഭരണഘടന സംരക്ഷണ മനുഷ്യചങ്ങല വിജയിപ്പിക്കാനും, ജനുവരി 30 ന് മഹാത്മാഗാന്ധിയുടെ രക്തസാക്ഷ്യത്വദിനം ആചരിക്കുവാനും കോണ്‍ഗ്രസ് എസ് ജില്ലാകമ്മിറ്റി തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ഇ.പി.ആര്.വേശാല, എം.അനന്തന് നമ്പ്യാര്‍, പി.വി.ഗോവിന്ദന്, എച്ച്.ലക്ഷ്മണ ഭട്ട്, പ്രമോദ് കരുവളം, എന്‍.പി.ദാമോദരന്‍, സി.വി.ചന്ദ്രന്, കെ.ജനാര്ദ്ദനന്, കൂലേരി രാഘവന്, ഹമീദ് മൊഗ്രാല്‍, ഇ.ടി.മത്തായി, കെ.വി.ചന്ദ്രന്, ഒ.എസ്.ശിഖാമണി, ടി.ശ്രീധരന് എന്നിവര്‍ സംസാരിച്ചു.
0 Comments