ദേശീയപണിമുടക്ക്: കെസിഇയു വിളംബര ജാഥ നടത്തി


കാഞ്ഞങ്ങാട്: നാളെ നടക്കുന്ന ദേശീയപണിമുടക്കിന്റെ ഭാഗമായി കേരളാകോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു)കാഞ്ഞങ്ങാട്എരിയാകമ്മറ്റിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ കാഞ്ഞങ്ങാട് നഗരത്തില്‍ വിളംബര ജാഥ നടത്തി.
കുന്നുമ്മലില്‍ നിന്ന് വിളംബര ജാഥ ആരംഭിച്ചു. സംസ്ഥാന കമ്മറ്റിയംഗം കെ വി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. കെ തങ്കമണി അധ്യക്ഷയായി. എ വി സജ്ഞയതന്‍, ശിവജിവെള്ളിക്കോത്ത്, മനോജ്കുമാര്‍, ജ്യോതി ബാസു, എം സതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി കെ വി ലക്ഷമണന്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments