നീലേശ്വരം: കേരള റഗ്ബി അസോസിയേഷന്റെയും കാസര്‍കോട് ജില്ലാ റഗ്ബി അസോസിയേഷന്റെയും സഹകരണത്തോടെ നടന്ന അണ്ടര്‍ 14 സംസ്ഥാന റഗ്ബി ചാമ്പ്യന്‍ഷിപ്പ് മത്സരം കടിഞ്ഞിമൂല ജി.ഡബ്ലിയു. എല്‍.പി.സ്കൂളില്‍ നടന്നു.
നഗരസഭാ ചെയര്മാന് പ്രൊ.കെ.പി.ജയരാജന്റെ അദ്ധ്യക്ഷതയില്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ.സജിത് ബാബു ഉല്‍ഘാടനം ചെയ്തു.സ്റ്റേറ്റ് റഗ്ബി അസോസിയേഷന് ട്രഷറര്‍ സലിം ഇടശേരി മുഖ്യാതിഥിയായിരുന്നു.ചടങ്ങില്‍ കേരളതുളു അക്കാദമി ചെയര്മാന് ഉമേഷ് സാലിയന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് പി.ഹബീബ് റഹിമാന്‍ എന്നിവരെ പൊന്നാടയണിച്ച് ആദരിച്ചു.യുവജനക്ഷേമ ബോര്‍ഡ് കാഞ്ഞങ്ങാട്, യൂത്ത് കോഓര്‍ഡിനേറ്റര്‍ ശിവ ചന്ദ്രന് കാര്‍ത്തിക ജില്ലാ റഗ്ബി ജേഴ്സി പ്രകാശനം നടത്തി. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.പി.മുഹമ്മദ് റാഫി, കാഞ്ഞങ്ങാട് എ.ഇ.ഒ.പി.വി.ജയരാജ്, നഗരസഭാ കൗണ്‍സിലര്‍ കെ.വി.തങ്കമണി, ജില്ല റഗ്ബി അസോസ്സിയേഷന് വൈസ് പ്രസിഡണ്ട് അബ്ദുള്‍ റഹ്മാന് പുതിയേടത്ത്, സംസ്ഥാന ടെന്നീസ് ബോള്‍ സെക്രട്ടറി ടി.എം.അബ്ദുദുള്‍ റഹിമാന്‍, സെന്റ് ആന്‍സ് ഹെഡ്മിസ്ട്രസ് ഡെയ്സി .ആന്റണി, മുന്‍ സംസ്ഥാന കോച്ച് ആര്.മഹേഷ്, കടിഞ്ഞി മുല ജി.ഡബ്ബിയു.എല്‍.പി.സ്കൂള്‍ ഹെഡ്മാസ്റ്റര് എം.അശോകന്, പി.ടി.എ.പ്രസിഡണ്ട് കെ.വി.ദിനേശന്, നീലേശ്വരം കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പാള്‍ സദാനന്ദ യാദവ് എന്നിവര്‍ പ്രസംഗിച്ചു. നാഷനല്‍, സംസ്ഥാന, ജില്ലാ കായിക താരങ്ങളായ മാധവ് മധു, അശോകന് കൊയാമ്പുറം, മയൂഖ ഡി.എല്‍, വനജ ഗംഗാധരന്, കെ.വിശ്വനാഥന്, ആര്. മഹേഷ് കുമാര്‍ (കോച്ച്), ഹബീബ് ചെമ്പിരിക്ക, ചന്ദ്രന് കൊട്രച്ചാല്‍, മനോജ് പള്ളിക്കര എന്നിവരെയും ചടങ്ങില്‍ അനുമോദിച്ചു.എം.എം.ഗംഗാധരന് സ്വാഗതവും മനോജ് പളളിക്കര നന്ദിയും പറഞ്ഞു. കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളിലായി 300ല്‍പരം കായിക പ്രതിഭകള്‍ പങ്കെടുത്തു. സമാപന സമ്മേളനത്തില്‍ മനോജ് പള്ളിക്കര അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പഴ്സണ്‍ വി.ഗൗരി സമ്മാനദാനം നിര്‍വ്വഹിച്ചു. ചന്ദ്രന് ഓര്‍ച്ച സ്വാഗതവും എം.എം.ഗംഗാധരന് നന്ദിയും പറഞ്ഞു.
പെണ്കുട്ടികളുടെഫൈനല് മത്സരത്തില്‍ പാലക്കാട് ഒന്നാം സ്ഥാനവും തിരുവനന്തപുരം രണ്ടാം സ്ഥാനവും തൃശൂര്‍ മൂന്നാം സ്ഥാനവും നേടി.
ആണ് കുട്ടികളുടെ ഫൈനല്‍ മത്സരത്തില്‍ കൊല്ലം ഒന്നാം സ്ഥാനവും പാലക്കാട് രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടി ചാമ്പ്യന്മാരായി.
0 Comments