ഭര്‍തൃമതി കാമുകനോടൊപ്പം ഒളിച്ചോടി


പടന്നക്കാട്: ഭര്‍തൃമതി കാമുകനോടൊപ്പം ഒളിച്ചോടിയതായി കേസ്.
പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ശംസുദ്ധീന്റെ മകളും പടന്നയിലെ ജുനൈദിന്റെ ഭാര്യയുമായ ഷാഹിന (25)യാണ് കാമുകനോടൊപ്പം ഒളിച്ചോടിയത്. ഭാര്യയെ കാണാനില്ലെന്ന ജുനൈദിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ഷാഹിന കാമുകനായ ആറങ്ങാടിയിലെ ഗുല്‍സാറിനൊപ്പം ഒളിച്ചോടിയതാണെന്ന് മനസിലായത്.
ഡിസംബര്‍ 23 നാണ് ഷാഹിന ഗുല്‍സാറിനോടൊപ്പം ഒളിച്ചോടിയത്. ഭര്‍ത്താവ് ജുനൈസ് ജോലി ആവശ്യാര്‍ത്ഥം ആലപ്പുഴയില്‍ ആയിരുന്നതിനാല്‍ ഭാര്യയെ കാണാതായ കാര്യം അറിഞ്ഞിരുന്നില്ല.
പിന്നീട് വിവരം അറിഞ്ഞപ്പോള്‍ ഭാര്യാ വീട്ടുകാരോട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നല്‍കിയില്ല. തുടര്‍ന്ന് കഴിഞ്ഞദിവസം നാട്ടിലെത്തിയ ജുനൈസ് നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. വിവാഹത്തിന് മുമ്പെ ഷാഹിനയും ഗുല്‍സാറും തമ്മില്‍ പ്രണയത്തിലായിരുന്നുവത്രെ.

Post a Comment

0 Comments