എന്‍.ജി.ഒ സംഘ് പണിമുടക്കില്ല


കാസര്‍കോട്: നാളെ നടക്കുന്ന പണിമുടക്കില്‍ കേരള എന്‍.ജി.ഒ സംഘ് പങ്കെടുക്കില്ലെന്ന് എന്‍.ജി.ഒ സംഘ് ജില്ലാ കമ്മറ്റി അറിയിച്ചു.
കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തുന്നവര്‍ കേരളത്തിലെ പ്രധാന പൊതുമേഖല സ്ഥാപനമായ കെഎസ്ആര്‍ടിസിയെ നാശത്തിന്റെ വക്കിലേക്ക് നയിച്ചവരാണ്.
പങ്കാളിത്വ പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയിട്ട് യാതൊന്നും ചെയ്യാത്തവരാണ് കേന്ദ്രത്തിനോട് എന്‍പിഎസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നത്. കരാര്‍വത്കരണം പ്രധാന അജണ്ടയായി കേരളത്തില്‍ നടപ്പിലാക്കുന്നവര്‍ ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. മോദി സര്‍കാരിനെ എതിര്‍ക്കുക എന്ന രാഷ്ട്രീയ അജണ്ടയെ മുന്‍നിര്‍ത്തി നടത്തുന്ന പണിമുടക്ക് തള്ളികളയണമെന്ന് എന്‍.ജി.ഒ സംഘ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം. ഗംഗാധര അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.പീതംബരന്‍, ജില്ലാ സെക്രട്ടറി സി.വിജയന്‍, കരുണാകര തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments