കാഞ്ഞങ്ങാട് : ഉത്സവ പറമ്പിലെ കച്ചവടക്കാരന് വാടക ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍.
ആലപ്പുഴ സ്വദേശി പുരുഷോത്തമനെയാണ് (75) ഇഖ്ബാല്‍ റെയില്‍വേ ഗേറ്റിനുസമീപത്തെ ക്വാര്‍ട്ടേഴ്സിനു മുന്നില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നുരാവിലെ ക്വാര്‍ട്ടേഴ്സ് ഉടമയാണ് മൃതദേഹം കണ്ടത്. സുഹൃത്ത് കൊല്ലം സ്വദേശി ഗോപിയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഇന്നലെ ഇരുവരും പതിവുപോലെ ഭക്ഷണം കഴിച്ചു കിടന്നതാണെന്നു ഗോപി പറയുന്നു. മരണ കാരണം വ്യക്തമല്ല. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പോലീസ് വിവരമറിയിച്ചതു പ്രകാരം ആലപ്പുഴയില്‍ നിന്ന് ബന്ധുക്കള്‍ കാഞ്ഞങ്ങാട്ടേക്കു പുറപ്പെട്ടിട്ടുണ്ട്.
0 Comments