ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് ഒഴിവ്


കാസര്‍കോട്: ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലും ഐ.ടി.ഐ. യിലും അപ്രന്റീസ് ക്ലര്‍ക്ക്കംടൈപ്പിസ്റ്റ് തസ്തികയിലേക്ക് പട്ടികജാതി വിഭാഗം ട്രെയിനികള്‍ക്ക് അവസരം.
ബിരുദവും പി.ജി.ഡി.സി. എ/ ഡി.സി.എ/ സി.ഒ.പി.എ. യോഗ്യതയുള്ള മലയാളം ടൈപ്പിങ് പരിജ്ഞാനവുമുള്ള പട്ടികജാതിക്കാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ ബയോഡാറ്റ എന്നിവ സഹിതം ജനുവരി 28 ന് രാവിലെ 11 ന് കാസര്‍കോട് സിവില്‍ സ്‌റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.ഫോണ്‍: 04994 256162.

Post a Comment

0 Comments