സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം


കാഞ്ഞങ്ങാട്: മാര്‍ച്ച് 27, 28, 29 തീയ്യതികളില്‍ കാഞ്ഞങ്ങാട് നടക്കുന്ന എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് കാഞ്ഞങ്ങാട് ടി.ബി റോഡില്‍ എം എന്‍ സ്മാരക ബില്‍ഡിങ്ങില്‍ എ ഐ ടി യു സി ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി കൃഷണന്‍ ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ ചെയര്‍മാന്‍ സി.കെ ബാബുരാജ് അധ്യക്ഷത വഹിച്ചു. അനിതാരാജ്, മുകേഷ് ബാലകൃഷ്ണന്‍, ബിജു ഉണ്ണിത്താന്‍, ധനിഷ് ബിരിക്കുളം, എ ദാമോദരന്‍, കരുണാകരന്‍ കുന്നത്ത്, പ്രകാശന്‍ പള്ളിക്കാപ്പില്‍, രാകേഷ് രാവണീശ്വരം എന്നിവര്‍ പ്രസംഗിച്ചു. എം.ശ്രീജിത്ത് സ്വാഗതം പറഞ്ഞു.

Post a Comment

0 Comments