മണക്കടവ് തറവാട് പുന:പ്രതിഷ്ഠാ കളിയാട്ട മഹോത്സവത്തിന് ഒരുങ്ങി


മടിക്കൈ: മണക്കടവ് തറവാട് പുന:പ്രതിഷ്ഠയും കളിയാട്ട മഹോത്സവവും മാര്‍ച്ച് 27, 28 തീയതികളില്‍ നടത്തുന്നു.
ഇതിനു മുന്നോടിയായുള്ള അടയാളം കൊടുക്കല്‍ കഴിഞ്ഞ ദിവസം നടത്തി. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ കോലധാരികള്‍ അടയാളം സ്വീകരിച്ചു.
ഇതോടനുബന്ധിച്ച് ആഘോഷ കമ്മിറ്റി രൂപീകരണവും നടന്നു. അനില്‍ കായക്കീല്‍ ചെയര്‍മാനും രവിആലയി ജനറല്‍ കണ്‍വീനറുമായി ആഘോഷക്കമ്മിറ്റിയെ തെരഞ്ഞെടുത്തു. പുന:പ്രതിഷ്ഠയും കളിയാട്ട മഹോത്സവവും വിപുലമായ പരിപാടികളോടെ നടത്താന്‍ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം തീരുമാനിച്ചു.

Post a Comment

0 Comments