പെന്‍ഷനേഴ്‌സ് യൂണിയന്‍ അജാനൂര്‍ യൂണിറ്റ് സമ്മേളനം


കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അജാനൂര്‍ യൂണിറ്റ് സമ്മേളനം നടന്നു.
വെള്ളിക്കോത്ത് നെഹറു ബാലവേദിസര്‍ഗ്ഗവേദി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം വി.വി.ബാലകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് വി.കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ചു.യൂണിറ്റ് സെക്രട്ടറി കെ.വാസു പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ബി.ലീലാധര പ്രഭു വരവ് ചിലവു കണക്കും അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി എസ്.ഗോപാലകൃഷ്ണന്‍, ബ്ലോക്ക് പ്രതിനിധി എന്‍.അച്ചുതന്‍, വൈസ് പ്രസിഡണ്ട് വി.ടി.കാര്‍ത്ത്യായണി തുടങ്ങിയവര്‍ സംസാരിച്ചു. യൂണിറ്റ് ജോയിന്റ് സെക്രട്ടറിമാരായ പി.ശങ്കരന്‍ നായര്‍ സ്വാഗതവും സി.ഭരതന്‍ നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികള്‍: ഇ.കുഞ്ഞികൃഷ്ണന്‍ (പ്രസിഡണ്ട്), കെ.അംബുജാക്ഷന്‍, എം.ശശിധരന്‍, വി.ടി. കാര്‍ത്ത്യായണി (വൈസ് പ്രസിഡണ്ടുമാര്‍), കെ.വാസു (സെക്രട്ടറി), പി.ശങ്കരന്‍ നായര്‍, എം.കെ.രവീന്ദ്രന്‍, കെ. വി. സുഗതന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ബി.ലീലാധര പ്രഭു (ട്രഷറര്‍)തുടങ്ങിയവരെ തെരഞ്ഞെടുത്തു.ബ്ലോക്ക് ജോ യിന്റ് സെക്രട്ടറി കെ.സുരേന്ദ്രന്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

Post a Comment

0 Comments