ഭരണഘടന സംരക്ഷണ സദസ്സ് ഇന്ന്


ചിത്താരി : ഭരണഘടനയെ നോക്കുകുത്തിയാക്കി പൗരത്വ ഭേദഗതി നിയമം അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ റിപ്പബ്ലിക്ക് ദിനത്തില്‍ എല്‍ ഡി ഫിന്റെ നേതൃത്വത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഭരണഘടന സംരക്ഷണ മനുഷ്യ മഹാ ശൃംഖല സംഘടിപ്പിക്കും.
ശൃംഖലയുടെ ഭാഗമായി ഇന്ന് വൈകുന്നേരം 4 മണിക്ക് സൗത്ത് ചിത്താരി ഇലക്ട്രിസിറ്റി ഓഫീസിന് സമീപം ഭരണഘടന സംരക്ഷണ സദസ് സംഘടിപ്പിക്കും. സദസ് സി പി എം കുമ്പള ഏരിയ സെക്രട്ടറി സി എ സുബൈര്‍ ഉത്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരുണാകരന്‍ കുന്നത്ത്, ഐ എന്‍ എല്‍ ജില്ലാ സെക്രട്ടറി റിയാസ് അമലടുക്കം, കെ സബീഷ് എന്നിവര്‍ സംസാരിക്കും.

Post a Comment

0 Comments