തീരദേശ കാല്‍നട പ്രചരണ ജാഥ നടത്തി


നീലേശ്വരം: സംയുക്ത ട്രേഡ് യൂണിയന്‍ നീലേശ്വരം മുനിസിപ്പല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ തീരദേശ കാല്‍നട പ്രചരണ ജാഥ നടത്തി.
തൈക്കടപ്പുറം ബോട്ടുജെട്ടിക്ക് സമീപത്തു നിന്ന് ആരംഭിച്ച ജാഥ തൈക്കടപ്പുറം സ്റ്റോര്‍, കടിഞ്ഞിമൂല പ്രദേശങ്ങളിലൂടെ പര്യടനം നടത്തി കണിച്ചിറ തൊഴിലാളി വായനശാലക്ക് സമീപം സമാപിച്ചു. രമേശന്‍ കാര്യങ്കോട് ലീഡറായ ജാഥ, തൈക്കടപ്പുറത്ത് എസ്.ടി.യു നേതാവ് ഇബ്രാഹിം പറമ്പത്ത് ഉല്‍ഘാടനം ചെയ്തു. വെങ്ങാട്ട് ശശി അദ്ധ്യക്ഷത വഹിച്ചു.
സി.ഐ.ടി.യു നേതാവ് കെ.വി.കുഞ്ഞികൃഷ്ണന്‍, എസ്.ടി.യു.നേതാവ് സൈനുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. സാമിക്കുട്ടി സ്വാഗതം പറഞ്ഞു.
കണിച്ചിറയില്‍ സമാപന യോഗത്തില്‍ സി.രാഘവന്‍ അദ്ധ്യക്ഷത വഹിച്ചു. വി.ശശി ,രമേശന്‍ കാര്യങ്കോട് , പ്രശാന്ത് പി., എന്നിവര്‍ പ്രസംഗിച്ചു.സുരേഷ് ബാബു സ്വാഗതവും മൂത്തല്‍ ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments