പോളിയോ തുള്ളി മരുന്ന് വിതരണം വളണ്ടിയര്‍ പരിശീലനം സംഘടിപ്പിച്ചു


കാഞ്ഞങ്ങാട്: ആഗോള പോളിയോ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് ജനുവരി 19 ന് നടക്കുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി മടിക്കൈ ഗ്രാമപഞ്ചായത്തിന്റെയും മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ആശ അംഗണ്‍വാടി പ്രവര്‍ത്തകര്‍ക്കുമായി പരിശീലന പരിപാടി സംഘടിപ്പിച്ചു.
മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി മടിക്കൈ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം.അബ്ദുള്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. കെ.വി.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.സെല്‍മ ജോസി, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കെ.വി.ഇന്ദിര എന്നിവര്‍ ക്ലാസെടുത്തു. വി.അനില്‍കുമാര്‍, കെ.വി.നിര്‍മ്മല എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ജനുവരി 19 ന് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകം സജ്ജമാക്കിയ പള്‍സ് പോളിയോ ബൂത്തുകളിലൂടെ 5 വയസില്‍ താഴെ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും പോളിയോ തുള്ളി മരുന്ന് വിതരണം ചെയ്യും. കൂടാതെ അതിഥി സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ ബൂത്തുകളും പ്രവര്‍ത്തിക്കും.

Post a Comment

0 Comments