സര്‍ട്ടിഫിക്കറ്റ് പരിശോധന


കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴിലുളള കെടെറ്റ് പരീക്ഷാ കേന്ദ്രങ്ങളായ ദുര്‍ഗ്ഗ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, ഹോസ്ദുര്‍ഗ്ഗ ജി.എച്ച്.എസ്.എസ്, കാഞ്ഞങ്ങാട് ജി.വി.എച്ച്.എസ്.എസ്, നീലേശ്വരം രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ കെടെറ്റ് പരീക്ഷയെഴുതി വിജയിച്ച എല്ലാ കാറ്റഗറിയിലും ഉള്‍പ്പെട്ടവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജനുവരി 31 ന് രാവിലെ 10 മുതല്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലുളള ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും.
പരിശോധനക്ക് ഹാജരാകുന്നവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഹാള്‍ടിക്കറ്റ് (2019 നവംബറില്‍ പരീക്ഷയെഴുതിയവര്‍ ഇന്‍വിജിലേറ്റര്‍ സാക്ഷ്യപ്പെടുത്തിയത്) പകര്‍പ്പ്, കെടെറ്റ് മാര്‍ക്ക് ലിസ്റ്റ്, പരീക്ഷാ ഫീസ്, മാര്‍ക്ക് ഇളവ് ലഭിച്ചവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.ഫോണ്‍: 04672 206233, 9447450102,9846741083 .

Post a Comment

0 Comments