നീലേശ്വരം: നീലേശ്വരം ബ്ലോക്ക് 'അതിജീവനം' നാലാം വര്ഷത്തിലെത്തിലേക്ക്.
അര്‍ബുദത്തിനെതിരായ പോരാട്ടത്തില്‍ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയാണ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്. തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററും നീലേശ്വരം ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് രൂപീകരിച്ച സമഗ്ര അര്‍ബുദ പ്രതിരോധ നിയന്ത്രണ പദ്ധതിയായ 'അതിജീവനം' നാലാം വര്‍ഷത്തിലെത്തി നില്ക്കുമ്പോള് മരണമുഖത്തു നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ അതിജീവന കഥകള്‍ ഏറെ പറയാനുണ്ട് നീലേശ്വരം ബ്ലോക്കിന്. കൊച്ചി ക്യാന്‍സര്‍ സൊസൈറ്റി മാതൃകയില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സൊസൈറ്റി രൂപീകരിച്ച് അര്‍ബുദ ചികിത്സയ്ക്ക് നൂതന സംവിധാനമൊരുക്കുകയാണ് അതിജീവനം അര്‍ബുദ നിയന്ത്രണ പ്രൊജക്ടിടിലൂടെ നടക്കുന്നത്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന കയ്യൂര്‍ചീമേനി, ചെറുവത്തൂര്‍, പടന്ന, വലിയപറമ്പ, പിലിക്കോട്, തൃക്കരിപ്പൂര്‍ എന്നീ ആറ് പഞ്ചായത്തുകളെ അര്‍ബുദ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടുകൂടി മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ സാങ്കേതിക സഹായത്തോടു കൂടി 2016 ലാണ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ അതിജീവനം ആരംഭിച്ചത്.ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച അതിജീവനം ഇന്ന് ലോകത്തിന് മുഴുവന്‍ മാതൃകയായി മാറിക്കഴിഞ്ഞു.
0 Comments