ട്രാക്കില്‍ വീണ് കേരള താരം; അന്തര്‍ സര്‍വ്വകലാശാല മീറ്റില്‍ പോരാട്ടം കടുക്കുന്നു


മംഗലാപുരം: അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക് വനിതകളുടെ 400 മിറ്റര്‍ ഹെര്‍ഡില്‍സില്‍ മലയാളി താരം ട്രാക്കില്‍ വീണു. നാലാം ട്രാക്കില്‍ ഓടിയ കേരള യൂണിവേഴ്‌സിറ്റിയുടെ ശരണ്യ ഒ പി ആണ് ട്രാക്കില്‍ തടഞ്ഞു വീണത്. ആറാം ഹെര്‍ഡില്‍സ് മറികടക്കുന്നതിനിടെ ആണ് സംഭവം.
മൂന്നാം ട്രാക്കില്‍ ഓടിയിരുന്ന എം ജി സര്‍വകലാശാല യുടെ അഞ്ജലി ജോസിന്റ് മുന്‍പിലെക്കാണ് ശരണ്യ വീണത്. ഇതോടെ റണ്ണിങ് പിഴച്ച അഞ്ജലി ജോസിന് അഞ്ചാം സ്ഥാനത്തെ ഫിനിഷ് ചെയ്യാന്‍ ആയുള്ളൂ. പരിക്കേറ്റ ശരണ്യക്ക് മത്സരം പൂര്‍ത്തിയാക്കാന്‍ ആയില്ല. കാലിക്കറ്റ് സര്‍വകലാശാലയുടെ എസ് അര്‍ഷിത ആറാം സ്ഥാനത്താണ്ണ് ഫിനിഷ് ചെയ്തത്. ജോന്‍പുര്‍ സര്‍വകലാശാലയുടെ പ്രീതിക്കാണ് ഒന്നാം സ്ഥാനം.
രാജ്യത്തെ 400 സര്‍വകലാശാലകളില്‍നിന്നായി 4019 അത്‌ലറ്റുകളാണ് മൂഡബിദ്രിയിലെ ട്രാക്കിലും ഫീല്‍ഡിലുമായി മാറ്റുരയ്ക്കുന്നത്. 2640 പുരുഷതാരങ്ങളും 1379 വനിത താരങ്ങളും കായികമാമാങ്കത്തിനെത്തിയിട്ടുണ്ട്.
തുടര്‍ച്ചയായി മൂന്നുവട്ടം ചാമ്പ്യന്‍മാരായ മംഗലാപുരം സര്‍വകലാശാലയും രണ്ടാം സ്ഥാനക്കാരായ എംജി യൂണിവേഴ്‌സിറ്റി, മൂന്നാം സ്ഥാനക്കാരായ കലിക്കറ്റ് സര്‍വകലാശാലകള്‍ തമ്മിലാണ് പ്രധാനമായും മത്സരം. കഴിഞ്ഞ തവണ തവണ നഷ്ടമായ വനിതാ വിഭാഗം ഓവറോള്‍ കിരീടം തിരിച്ചു പിടിക്കലും എം ജി സര്‍വ്വകലാശാലയുടെ ലക്ഷ്യമാണ്.

Post a Comment

0 Comments