ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണം


നീലേശ്വരം: വെള്ളരിക്കുണ്ട് മിനി സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നീലേശ്വരം ഏരിയാസമ്മേളനം ആവശ്യപ്പെട്ടു.
ജനശതാബ്ധി എക്‌സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ഡോ.പത്മേഷ് അധ്യക്ഷത വഹിച്ചു. ടി.വി.തോമസ് അനുശോചന പ്രമേയവും ഏരിയാസെക്രട്ടറി ടി.വി.പ്രഭാകരന്‍ സംഘടനാ പ്രമേയവും അവതരിപ്പിച്ചു. ഭാരവാഹികള്‍:രമേശന്‍ കുറുവാട്ട് (പ്രസിഡണ്ട്), ടി.വി.പ്രഭാകരന്‍ (സെക്രട്ടറി), എം.വത്സന്‍ (ട്രഷറര്‍).

Post a Comment

0 Comments