കാഞ്ഞങ്ങാട് : കാറില്‍ യാത്ര ചെയ്യുകയായിരുന്നയാളെ വാഹനം തടഞ്ഞു ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്കി.
പള്ളിക്കര തോട്ടത്തില്‍ ഹൗസില്‍ ടി.സുധീഷ്, കാട്ടാമ്പള്ളി ഹൗസില്‍ കെ.പ്രജിത്ത്, ചിത്താരി കൊളത്തുങ്കാലിലെ വിപിന്‍ദാസ്, പെരിയ കൂട്ടക്കനിയിലെ കെ.ഷിജു, നാട്ടാംകല്ല് ഒലിപ്പടുക്കത്തെ ഒ.വിപിന്‍ എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) യില്‍ കുറ്റപത്രം നല്‍കിയത്. പനയാല്‍ ആലക്കോട് വലിയകൊച്ചിയില് കൃഷ്ണന്റെ മകന് ടി.കെ.ജയചന്ദ്രന്റെ (49) പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. 2019 നവംബര്‍ 10 ന് ചിത്താരി നാട്ടാംകല്ല് പാറത്തട്ടിലായിരുന്നു അക്രമം. കാര്‍ തടഞ്ഞി ഭീഷണിപ്പെടുത്തിയ ശേഷം മുഖത്തടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നായിരുന്നു കേസ്.
0 Comments