രാപകല്‍ സമരം സമാപിച്ചു


കാസര്‍കോട് : കറുത്ത ആധിപത്യത്തിനെതിരെ കറുത്ത മുദ്രാവാക്യങ്ങള്‍ എന്ന പ്രമേയത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാസര്‍കോട് ഗവ. കോളേജ് എം.എസ്.എഫ് സംഘടിപ്പിച്ച രാപകല്‍ സമരം സമാപിച്ചു.
കോളേജ് മുന്‍ ചെയര്‍മാന്‍ സയ്യിദ് ത്വാഹ ചേരൂരിന്റെ അധ്യക്ഷതയില്‍ മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്മാന്‍ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി മുനീര്‍ഹാജി, യൂത്ത് ലീഗ് സെക്രട്ടറി അസീസ് കളത്തൂര്‍, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണ, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സഹീര്‍ ആസിഫ്, എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, ബേവിഞ്ച അബ്ദുല്ല, റഫീഖ്, കൂക്കള്‍ ബാലകൃഷ്ണന്‍, ഹരിത ഭാരവാഹികളായ സാലിസ, ശര്‍മിന മുഷ്‌രിഫാ, റഹീസ, തുടങ്ങിയവര്‍ സംബന്ധിച്ചു. അറഫാത്ത് കൊവ്വല്‍ സ്വാഗതവും ഹരിത യൂണിറ്റ് പ്രസിഡന്റ് സഫ്‌വാന നന്ദിയും പറഞ്ഞു.

Post a Comment

0 Comments