ഇന്ധനവില വീണ്ടും കൂടി


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു.
പെട്രോളിന് 15 പൈസ കൂടി 77.72 രൂപ ആയി. ഡീസലിന് 17 പൈസ കൂടി 72.41 രൂപയായി. പുതുവര്‍ഷത്തില്‍ മാത്രം പെട്രോളിന് 50 പൈസയും ഡീസലിന് 68 പൈസയും കൂടി. രാജ്യാന്തരവിപണിയിലെ അസംസ്‌കൃത എണ്ണ വിലയിലെ വര്‍ധനയാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 2.42 % വര്‍ധനയില്‍ 70.26 ഡോളറാണ് ഇന്നത്തെ നിരക്ക്. പശ്ചിമേഷ്യയിലെ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ക്രൂഡ് ഓയില്‍ വില കുതിക്കുന്നത്.

Post a Comment

0 Comments