കേരള പൂരക്കളി കലാ അക്കാദമി ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍


കാഞ്ഞങ്ങാട്: കേരള പൂരക്കളി കലാ അക്കാദമി ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നാളെ ഉച്ചയ്ക്ക് രണ്ടിന് കാഞ്ഞങ്ങാട് കോട്ടച്ചേരി ബാങ്ക് ഹാളില്‍ നടക്കും.
സംഘടനാ കാര്യങ്ങള്‍ വിശദീകരിക്കാനും ഭാവി പരിപാടികള്‍ ആലോചിക്കുന്നതിനും വേണ്ടി ചേരുന്ന പ്രവര്‍ത്തക യോഗത്തില്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍, മേഖലാ കമ്മിറ്റി അംഗങ്ങള്‍, യൂണിറ്റ് തല പ്രവര്‍ത്തകര്‍ പങ്കെടുക്കും.
കണ്‍വന്‍ഷന്‍ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. കലാ അക്കാദമിയുടെ സ്ഥാപക നേതാക്കള്‍, അക്കാദമി അംഗങ്ങള്‍, സംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. മുഴുവന്‍ പ്രവര്‍ത്തകരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു.

Post a Comment

0 Comments