ഏഴാമത് സാമ്പത്തിക സെന്‍സസിന് തുടക്കമായി


കാസര്‍കോട്: ജില്ലയിലെ ഏഴാമത് സാമ്പത്തിക സെന്‍സസിന്റെ ജില്ലാതല ഉദ്ഘാടനം എ.ഡി.എം എന്‍.ദേവീദാസില്‍ നിന്നും കോമണ്‍ സര്‍വ്വീസ് സെന്റര്‍ ജില്ലാ മാനേജര്‍ അഞ്ജു ബാലകൃഷ്ണന്‍ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ട് നിര്‍വ്വഹിച്ചു.
സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ രവീന്ദ്രന്‍ പലേരി ചടങ്ങില്‍ പങ്കെടുത്തു. സാമ്പത്തിക സെന്‍സസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പൊതുജനങ്ങളും സ്ഥാപനങ്ങളും കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാകണമെന്ന് എ.ഡി.എം എന്‍.ദേ വീദാസ് അറിയിച്ചു.

Post a Comment

0 Comments