ചിത്രരചന മത്സരവും പ്രബന്ധ രചനാമത്സരവും നടത്തി


മാലോം: ഉത്തര മലബാര്‍ കാര്‍ഷികമേളയായ തളിര്‍ 2020 നോടനുബന്ധിച്ച് കൃഷിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചിത്രരചനാ മത്സരവും പ്രബന്ധരചനാ മത്സരവും നടത്തി.
എല്‍ പി, യുപി ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ നിന്ന് ഇരുനൂറിലധികം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. തളിര് സംഘാടക സമിതി ചെയര്‍മാന്‍ രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എന്‍ ഡി വിന്‍സെന്റ് അദ്ധ്യക്ഷത വഹിച്ചു. മാലോം സെന്റ് ജോര്‍ജ് പള്ളിവികാരി ആന്റണി മഞ്ഞളാംകുന്നേല്‍ മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ ടി.കെ എവുജിന്‍, ട്രഷറര്‍ ആഡ്രൂസ് വി.ജെ, കണ്‍വീനര്‍ അലോഷ്യസ് ജോര്‍ജ്, സണ്ണി ജോര്‍ജ് മുത്തോലി, സ്‌കറിയ കാഞ്ഞമല, സിബിച്ചന്‍ പുളിങ്കാല, പി.എം മൂസ ,ബിനോയി പി.സി എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ മാര്‍ട്ടിന്‍ ജോര്‍ജ് ഒളോമന സ്വാഗതവും പബ്ലിസിറ്റി കണ്‍വീനര്‍ മാര്‍ട്ടിന്‍ വാഴാംപ്ലാക്കല്‍ നന്ദിയും പറഞ്ഞു.
ചിത്രരചനയില്‍ എല്‍ പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം ജോയി കെ ജോസഫ് (നിര്‍മ്മലഗിരി എല്‍ പി സ്‌കൂള്‍ വെള്ളരിക്കണ്ട് ), രണ്ടാം സ്ഥാനം ദേവദര്‍ശ് രതീഷ് (ആര്‍ക് എയ്ഞ്ചല്‍സ് സ്‌കൂള്‍ ചെറുപുഴ) ,മൂന്നാം സ്ഥാനം അന്‍സ ഫിലോ (സെന്റ് സാവിയോ സ്‌കൂള്‍ വള്ളിക്കടവ്).
യു പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം മുഹമ്മ് ഷാന്‍ഫര്‍ (സെന്റ് സാവിയോ സ്‌കൂള്‍ വിളിക്കടവ്) രണ്ടാം സ്ഥാനം റോസ് മേരി അലോഷ്യസ് ( സെന്റ് ജോസഫ് യു .പി എസ് വെള്ളരിക്കുണ്ട് ) മൂന്നാം സ്ഥാനം ഷര്‍ലറ്റ് സണ്ണി (സെന്റ് ജോസഫ് യു .പി എസ് വെള്ളരിക്കുണ്ട് ).

Post a Comment

0 Comments