പെരിയാട്ടടുക്കം സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു


പെരിയാട്ടടുക്കം: പെരിയാട്ടടുക്കം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ പതിനഞ്ചാം വാര്‍ഷിക ആഘോഷം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് ഇന്‍ഫന്റ് ജീസസ് ഫൊറോന ചര്‍ച്ച് വികാരി ഫാ. മാത്യു പരവരാകത്ത് അധ്യക്ഷം വഹിച്ചു. വികാരി ജനറാള്‍ ജോസഫ് ഒറ്റപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഗായകന്‍ രതീഷ് കണ്ടടുക്കം മുഖ്യാതിഥിയായിരുന്നു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ഇന്ദിര, ഫാ. ബിബിന്‍ തെക്കേടത്ത്, പഞ്ചായത്ത് മെമ്പര്‍ വിനോദ് കുമാര്‍, പിടിഎ പ്രസിഡണ്ട് തോമസ് സെബാസ്റ്റ്യന്‍, സ്‌കൂള്‍ മാനേജര്‍ ഷെര്‍ലി എം. ജോസഫ്, പ്രിന്‍സിപ്പാള്‍ ലിസി അഗസ്റ്റിന്‍, സ്‌കൂള്‍ ലീഡര്‍ അന്‍ഷാ ജന്നത്ത് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Post a Comment

0 Comments