പി.കുഞ്ഞിരാമന്‍ അനുസ്മരണംഅടോട്ട്: സി പി എം കൂലോത്ത് വളപ്പ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ പി കുഞ്ഞിരാമന്റെ മൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അടോട്ട് ജോളി നഗറില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. ടി പി രാജേഷ് അധ്യക്ഷത വഹിച്ചു.
എം പൊക്ലന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, ആലിങ്കാല്‍ ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന നാടന്‍ കലാസന്ധ്യ സുബാഷ് അറുകര ഉദ്ഘാടനം ചെയ്തു. മാധവന്‍ കൊട്ടോടിയും സംഘ ത്തിന്റെയും നടന്‍ പാട്ട് അരങ്ങേറി. വി പി പ്രശാന്ത് കുമാര്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments