ജിഐ പൈപ്പ് ഇറക്കാമെന്നു പറഞ്ഞ് മൂന്നര ലക്ഷം വാങ്ങി വഞ്ചിച്ചതിന് കേസ്


ബേക്കല്‍: ജിഐ സ്‌ക്വയര്‍ പൈപ്പ് ഇറക്കിക്കൊടുക്കാമെന്ന് പറഞ്ഞ് മൂന്നരലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് കോഴിക്കോട് സ്വദേശിക്കെതിരെ കേസ്.
ഉദുമ പള്ളത്ത് സുരഭി എന്റര്‍പ്രൈസസ് നടത്തുന്ന ചെര്‍ക്കള വി.കെ.പാറയിലെ വി.കെ.വിജയന്റെ പരാതിയില്‍ കോഴിക്കോട് തിക്കോടി നടമ്മല്‍ ഹൗസിലെ എന്‍.അബ്ദുല്‍ ഗഫൂറിനെതിരാണ് ബേക്കല്‍ പോലീസ് വഞ്ചനാ കേസെടുത്തത്. 16 ടണ്‍ ജിഐ സ്‌ക്വയര്‍ പൈപ്പ് ഇറക്കിക്കൊടുക്കാമെന്നു പറഞ്ഞാണ് ഇത്രയും തുക വാങ്ങിയത്. 2018 ജൂണ്‍ ഒന്നിനു ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ വഴിയാണ് തുക അബ്ദുല്‍ ഗഫൂര്‍ കൊടുത്ത അക്കൗണ്ട് നമ്പറിലേക്ക് അയച്ചത്. മാസങ്ങളായിട്ടും പൈപ്പ് ഇറക്കുകയോ തുക തിരിച്ചുകൊടുക്കുകയോ ചെയ്യാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

Post a Comment

0 Comments