വീട്ടില്‍ നിന്ന് പുറപ്പെട്ട ഹോട്ടല്‍ ഉടമയെ കാണാതായി


നീലേശ്വരം : ഹോട്ടല്‍ തുറക്കാന്‍ വീട്ടില്‍ നിന്നു പുറപ്പെട്ട ഹോട്ടല്‍ ഉടമയെ ഹോട്ടല്‍ തുറന്നുവെച്ച ശേഷം കാണാനില്ലെന്ന് പരാതി.
നീലേശ്വരം മാര്‍ക്കറ്റ് റോഡിലെ ന്യൂ രാംസണ്‍സ് ഹോട്ടല്‍ ഉടമ കണിച്ചിറ മീത്തലെ കാവിനു സമീപത്തെ യു.ശ്രീധറിനെ (41) യാണ് കാണാതായത്. ഇന്നലെ രാവിലെ 7 മണിയോടെ വീട്ടില്‍ നിന്നു ഹോട്ടലിലേക്ക് പുറപ്പെട്ടതാണ്. ഹോട്ടല്‍ തുറന്നുവെച്ച ശേഷം ഫോണും ഇവിടെ തന്നെ ഉപേക്ഷിച്ചാണ് പോയത്. വൈകീട്ടുവരെയും തിരിച്ചെത്താത്തതിനെ തുടര്‍ന്നു സഹോദരിയുടെ ഭര്‍ത്താവ് കണിച്ചിറയിലെ എം.പ്രകാശന്‍ നീലേശ്വരം പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് നാട്ടില്‍ നിന്നു പോയതെന്നു പറയുന്നു.
ഏതാനും നാളുകളായി സാമ്പത്തിക ഞെരുക്കത്തില്‍ ഉഴലുകയായിരുന്നു ശ്രീധര്‍. പോലീസ് ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments