റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു


കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ്ഗ് കോടതി സമുച്ചയത്തില്‍ റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി. സബ്ബ് ജഡ്ജി കെ.വിദ്യാധരന്‍ പതാക ഉയര്‍ത്തി.
തുടര്‍ന്ന് നടന്ന റിപ്പബ്ലിക്ക് ദിന സന്ദേശത്തില്‍ ഭരണഘടന നിലവില്‍ വന്ന സാഹചര്യം, മൗലീകാവകാശങ്ങള്‍, അവ കാത്തു സൂക്ഷിക്കേണ്ട ആവശ്യകത മൗലീക കടമകള്‍ രാജ്യ സ്‌നേഹം, ശാസ്ത്രീയബോധം എന്നിവയെ കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എം.സി. ആന്റണി, ബാര്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് ശ്രീജ അത്തായി, എന്നിവര്‍ സംസാരിച്ചു.ഒ.കൃഷ്ണപ്രിയ ദേശഭക്തി ഗാനം ആലപിച്ചു.
അഭിഭാഷകര്‍ , അഡ്വക്കേറ്റ് ക്ലര്‍ക്കുമാര്‍, കോടതി ജീവനക്കാര്‍, പാരലീഗല്‍വളണ്ടിയര്‍മാര്‍, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് എന്നിവര്‍ സംബന്ധിച്ചു. ഡോ. ഷിംജി പി നായര്‍ സ്ട്രസ് മാനേജ്‌മെന്റ് എന്ന വിഷയം അവതരിച്ചു. സബ് കോടതി ജൂനിയര്‍ സൂപ്രണ്ട് കെ. രാധാകൃഷ്ണന്‍ നന്ദി പറഞ്ഞു.

Post a Comment

0 Comments