നീലേശ്വരം : ഇന്നലെ വൈകിട്ടു ദേശീയപാതയോരത്തെ മാര്‍ക്കറ്റ് ജങ്ഷനില്‍ ബിജെപി ജനജാഗ്രതാ സദസ്സിനിടെ കള്ളുകുടിച്ചു കോപ്രായം കാട്ടിയയാളെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു.
പുല്ലൂര്‍ പൊള്ളക്കട തയ്യില്‍ വീട്ടിലെ വി.സുരേഷിനെ (34) യാണ് എഎസ്ഐ കെ.വി.രാജീവ് കുമാര്‍ അറസ്റ്റ് ചെയ്തത്. പരിപാടി ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി വി.മുരളീധരന് പ്രസംഗിക്കുന്നതിനിടെ ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുകയും സദസിന്റെ മുന്‍നിരയില്‍ നിലത്തിരുന്നു കോപ്രായം കാട്ടുകയും ചെയ്തതിനാണ് അറസ്റ്റ്. പോലീസ് ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു.
0 Comments